Full Name : Democratic Human Rights Movement, Kerala
Reg. No : KLM/TC/450/2019
ഇന്ത്യയിലെ തദ്ദേശ ജനതയെ നൂറ്റാണ്ടുകളായി വിദേശ ആര്യന്‍മാര്‍ അവരുടെ ജാതിസംസ്‌കാരത്തില്‍ അയിത്തജാതിക്കാരാക്കി, ആര്യന്‍മാരുടെ ജാതി ഭരണഘടനയില്‍(മനുസ്മൃതിയില്‍)മനുഷ്യാവകാശങ്ങള്‍ നിഷേധിച്ച് ഈ രാജ്യത്തെ ജനതയെ അടിമകളാക്കി. 1950 ജനുവരി 26 ന് ഇന്ത്യാ രാജ്യം ബാബാസഹേബ് അംബേദ്കര്‍ വിഭാവനം ചെയ്ത സാമൂഹിക ജനാധിപത്യ ഭരണവ്യവസ്ഥയുടെ കീഴിലായി. അതോടെ ഇന്ത്യയിലെ തദ്ദേശജനതയ്ക്ക് മനുഷ്യരും മാന്യരുമാകാനുള്ള വഴിതുറന്നു. എങ്കിലും ജാതിസംസ്‌കാര ജനതയുടെ അപരിഷ്‌കൃത സാമൂഹികജീവിതം ഇന്ത്യയിലെ ആദിമനിവാസികള്‍ ഇന്നും തുടരുന്നു. ഇതില്‍നിന്ന് വിമോചിപ്പിച്ച് ബൗദ്ധപാരമ്പര്യത്തിന്റെ നവീന മാതൃകയായ് ലോകജനതയ്ക്ക് തുല്യം സാമുഹികപദവി ഉയര്‍ത്തുന്നതിന് പ്രവര്‍ത്തിക്കുന്ന സംഘമാണ് ഡെമോക്രാറ്റിക് ഹ്യുമണ്‍ റൈറ്റ്സ് മൂവ്മെന്റ്, കേരള (DHRM, Kerala)ഈ സംഘടന 2019ല്‍ കൊല്ലം ജില്ലയില്‍ KLM/TC/450/2019 രജിസ്റ്റര്‍ നമ്പറില്‍ നിലവില്‍ വന്നു. കേരളാസംസ്ഥാനത്തിലെ പട്ടികജാതി/വര്‍ഗ്ഗ കോളനികളില്‍ DHRM, Kerala പ്രവര്‍ത്തിക്കുന്നു. പട്ടികജാതി/വര്‍ഗ്ഗകുടുംബങ്ങളെ മദ്യമയക്കുമരുന്നില്‍ നിന്ന് വിമുക്തമാക്കുക, രാഷ്ട്രീയപാര്‍ട്ടികളുടെ ചൂഷണത്തില്‍ നിന്നും ഈ ജനതയെ മോചിപ്പിച്ചു സാമൂഹിക ജനാധിപത്യത്തിന്റെ ഉത്തമ പൗരന്മാരായി ഉയര്‍ത്തുക എന്നതാണ് സംഘടന ലക്ഷ്യം വയ്ക്കുന്നത്. ഇതിനായി ബോധവല്‍ക്കരണ ക്ലാസുകളും ക്യാമ്പുകളും നിരന്തരം പട്ടികജാതി/വര്‍ഗകോളനികളില്‍ നടപ്പാക്കി വരുന്നു.
DHRM, Kerala
Kuzhivilaveedu, Kurumandal B, Paravoor P.O, Kollam
Bheem Hut, Thrikkannamangal, Kottarakkara P.O, Kollam, Keral, S-India
AnnA DHRM Party
Bheem Hut, Thrikkannamangal, Kottarakkara P.O, Kollam, Kerala, S-India
Copyright © 2024 AnnA DHRM Party - All Rights Reserved.
We use cookies to analyze website traffic and optimize your website experience. By accepting our use of cookies, your data will be aggregated with all other user data.