AnnA DHRM Party സംസ്ഥാന ഭരണസമിതി 2024-2027

AnnA DHRM Party
Home
About Us
Contact Us
Gallery
വാര്‍ത്തകള്‍ / News
DHRM Kerala
Music
  • Audio Albums
AnnA DHRM Party
Home
About Us
Contact Us
Gallery
വാര്‍ത്തകള്‍ / News
DHRM Kerala
Music
  • Audio Albums
More
  • Home
  • About Us
  • Contact Us
  • Gallery
  • വാര്‍ത്തകള്‍ / News
  • DHRM Kerala
  • Music
    • Audio Albums
  • Home
  • About Us
  • Contact Us
  • Gallery
  • വാര്‍ത്തകള്‍ / News
  • DHRM Kerala
  • Music
    • Audio Albums

ഉപസംവരണം; സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ നടപടി വേഗത്തില്‍ ആക്കണം

ദലിത് വിമോചനത്തിന്റെ ചരിത്രശേഷിപ്പായ കല്ലുമാല സമരഭൂമി തകര്‍ക്കുന്നത് കമ്യൂണിസ്റ്റ് ഗൂഢാലോചന

ദലിത് വിമോചനത്തിന്റെ ചരിത്രശേഷിപ്പായ കല്ലുമാല സമരഭൂമി തകര്‍ക്കുന്നത് കമ്യൂണിസ്റ്റ് ഗൂഢാലോചന

 

                   സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ പട്ടിക വിഭാഗങ്ങള്‍ക്ക് ഉപസംവരണം നടപ്പിലാക്കാനുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ ആക്കണമെന്ന് അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സജി കൊല്ലം ആവശ്യപ്പെട്ടു.


                  ഏറെ പിന്നാക്കം നില്‍ക്കുന്ന  പട്ടിക വിഭാഗങ്ങള്‍ക്ക് സംവരണ ആനുകൂല്യത്തിന്റെ പ്രയോജനം ലഭിക്കണമെങ്കില്‍ ഉപസംവരണം അനിവാര്യമാണ്. ജോലിയും മറ്റാനുകൂല്യങ്ങളും മൂന്നോ നാലോ പട്ടിക ഉപജാതികളില്‍ മാത്രമായി ഒതുങ്ങുന്നത് സാമൂഹ്യനീതിക്ക് നിരക്കുന്നതല്ല. മുന്‍കാലങ്ങളില്‍ കേരളത്തില്‍ നിലനിന്നിരുന്ന ഉപജാതി സംവരണം നിരവധി ഉപജാതികള്‍ക്ക് ആശ്വാസമായിരുന്നു. അന്നില്ലാതിരുന്ന ഒരാശങ്കയ്ക്കും ഇന്നും സ്ഥാനമില്ല.

                 സാമ്പത്തിക സംവരണം അതിവേഗം നടപ്പിലാക്കിയ ഇടതു സര്‍ക്കാര്‍ ഉപജാതി സംവരണത്തെ എതിര്‍ക്കുന്നത് ആരെ തൃപ്തിപ്പെടുത്താനാണെന്ന് മനസ്സിലാവുന്നില്ലെന്നും സജിക്കൊല്ലം പറഞ്ഞു.

ദലിത് വിമോചനത്തിന്റെ ചരിത്രശേഷിപ്പായ കല്ലുമാല സമരഭൂമി തകര്‍ക്കുന്നത് കമ്യൂണിസ്റ്റ് ഗൂഢാലോചന

ദലിത് വിമോചനത്തിന്റെ ചരിത്രശേഷിപ്പായ കല്ലുമാല സമരഭൂമി തകര്‍ക്കുന്നത് കമ്യൂണിസ്റ്റ് ഗൂഢാലോചന

ദലിത് വിമോചനത്തിന്റെ ചരിത്രശേഷിപ്പായ കല്ലുമാല സമരഭൂമി തകര്‍ക്കുന്നത് കമ്യൂണിസ്റ്റ് ഗൂഢാലോചന

AnnA DHRM Party

     കൊല്ലം പീരങ്കി മൈതാനിയിലെ കല്ലുമാല സമരഭൂമി കൈയേറി നശിപ്പിക്കുന്നത് ദലിതരുടെ ചരിത്രശേഷിപ്പുകള്‍ ഇല്ലാതാക്കാനുള്ള കമ്യൂണിസ്റ്റ് ഗൂഢാലോചനയാണെന്ന് അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര പറഞ്ഞു. സമരഭൂമിയില്‍ നിന്നും ആരംഭിച്ച് ചിന്നക്കടയില്‍ സമാപിച്ച അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി യുടെ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.    


     ഇടത് രാഷ് ട്രീയത്തില്‍ നിന്നും മാറിതുടങ്ങിയ ദലിത് യുവതയെ അപരവത്കരണത്തിലൂടെ കൂടെക്കൂട്ടുകയാണ് ഇടത് കുബുദ്ധികളുടെ ലക്ഷ്യം. ചരിത്രത്തില്‍ ഏറെയൊന്നും ഇടംലഭിക്കാത്ത ജനസമൂഹമായ ദലിതരുടെ വിമോചകന്‍ യജമാന്‍ അയ്യന്‍കാളിയുടെ ഓര്‍മകള്‍ പേറുന്ന മണ്ണാണ് കല്ലുമാല സമരഭൂമിയെന്നും ജീവന്‍നഷ് ടപ്പെട്ടാലും കൈയേറ്റം അനുവദിക്കില്ലെന്നും ഉഷകൊട്ടാരക്കര പറഞ്ഞു. 


     പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സിബു കാരംകോട് അധ്യക്ഷത വഹിച്ചു. സിന്ധു പത്തനാപുരം (ചെയര്‍പെഴ്‌സണ്‍, ഡിഎച്ച്ആര്‍എം, കേരള), സജികൊല്ലം വര്‍ക്കിംഗ് പ്രസിഡന്റ്, അണ്ണാ ഡിഎച്ച്ആര്‍എം പാര്‍ട്ടി), ഷണ്‍മുഖന്‍ പരവൂര്‍ (സെക്രട്ടറി, ഡിഎച്ച്ആര്‍എം, കേരള) ബൈജു പത്തനാപുരം (സംസ്ഥാന ട്രഷറര്‍, ഡിഎച്ച്ആര്‍എം, കേരള) തുടങ്ങിയവര്‍ സംസാരിച്ചു. 

പീരങ്കിമൈതാനിയിലെ കൈയേറ്റം അവസാനിപ്പിച്ച് കല്ലുമാല സമരഭൂമിയായി സംരക്ഷിക്കണം

      യജമാന്‍ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ കൊല്ലം പീരങ്കി മൈതാനിയില്‍ നടന്ന കല്ലുമാല സമരഭൂമിയിലെ റവന്യൂ അധികൃതരുടെ കൈയേറ്റം അവസാനിപ്പിക്കണമെന്നും അവിടം കല്ലുമാല സമരഭൂമിയായി സംരക്ഷിക്കണമെന്നും അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര ആവശ്യപ്പെട്ടു. 


      അടിമത്തിന്റെ ചിഹ്നമായ കല്ലുമാല പൊട്ടിച്ചെറിഞ്ഞ് മാറുമറയ്ക്കാന്‍ അധികാരമില്ലാതിരുന്ന ദലിത് സ്ത്രീകള്‍ തമ്പുരാട്ടിമാരുടെ വസ്ത്രമായ റൗക്കധരിച്ചതിന് നൂറുകണക്കിന് ദലിത് സ്ത്രീകളെ ആക്രമിച്ച് അവരുടെ മാറുവെട്ടി ചോരവീഴ്ത്തിയ മണ്ണാണ് ഈ സ്ഥലം.      ഇവിടം കോര്‍പ്പറേഷന്‍ മാലിന്യം കുഴിച്ചിടുവാനുള്ള സ്ഥലമായി ഉപയോഗിച്ചപ്പോള്‍ തന്നെ പാര്‍ട്ടിയുടെ പ്രതിഷേധം അറിയിച്ചിരുന്നു. തുടര്‍ന്ന് കോര്‍പ്പറേഷന്‍ പ്രസ്തുത നടപടിയില്‍ നിന്നും പിന്‍മാറിയിരുന്നു. 


      എന്നാല്‍ വീണ്ടും ഇതേ സ്ഥലം കൈയേറുന്നത് അപലപനീയമാണ്. തിരുവിതാംകൂര്‍ ഭരണാധികാരികള്‍ യജമാന്‍ അയ്യന്‍കാളിയുടെ അഭ്യര്‍ഥന പ്രകാരം അനുവദിച്ചു തന്ന തിരുവനന്തപുരം വിളപ്പില്‍ശാലയിലെ ഭൂമിയിലും മാലിന്യനിക്ഷേപം നടത്തുന്നതും കേവലം യാതൃശ്ചികമാണെന്ന് കരുതാന്‍ സാധിക്കില്ല.     


       ചരിത്രതാളുകളില്‍ ഇടംകിട്ടാത്തവരായ ദലിതര്‍ക്ക് അവശേഷിക്കുന്ന ഓര്‍മകളെങ്കിലും കാത്തുസൂക്ഷിക്കാനുള്ള അവസരം സര്‍ക്കാര്‍ നിഷേധിക്കരുത്. കേരള നവോഥാനത്തില്‍ പ്രഥമഗണനീയനായ യജമാന്‍ അയ്യന്‍കാളിയുടെ ഐതിഹാസിക സമരത്തിന് സാക്ഷ്യം വഹിച്ച സ്ഥലം കെട്ടിട സമുച്ഛയമാക്കുന്നതിന് പിന്നില്‍ സവര്‍ണ അജണ്ടയുണ്ട് എന്നകാര്യം വ്യക്തമാണ്. നിരവധി പരാതികള്‍ ഞങ്ങള്‍ നല്‍കിയിട്ടും നടപടി സ്വീകരിക്കാതെ സമരഭൂമി കൈയേറി കെട്ടിടം കെട്ടാനാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ ദലിത് ബഹുജന സംഘടനകളെ അണിനിരത്തി ശക്തമായ സമര പരിപാടികളുടമായി മുന്നോട്ട് പോകുമെന്നും അറിയിക്കട്ടെ. 

Thozhiluapp Paddhathi

പട്ടികവിഭാഗക്കാരുടെ തൊഴിലുറപ്പ് വേതനം : കേന്ദ്രമന്ത്രിമാര്‍ക്ക് നിവേദനം നല്‍കി

     മൂന്ന് മാസത്തിലേറെയായി മുടങ്ങിക്കിടക്കുന്ന പട്ടികവിഭാഗക്കാരുടെ തൊഴിലുറപ്പ് വേതനം എത്രയും വേഗം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാര്‍ക്ക് അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര നിവേദനം നല്‍കി. റൂറല്‍ ഡെവലപ്മെന്റ്, പട്ടികജാതി വികസനം, പട്ടികവര്‍ഗ വികസ വകുപ്പ് മന്ത്രിമാര്‍ക്കാണ് പാര്‍ട്ടി നിവേദനം നല്‍കിയത്. തൊഴിലില്ലായ്മ രൂക്ഷമായി തുടരുന്ന കേരളത്തില്‍ പാവങ്ങളുടെ ഏക ആശ്രയമായ തൊഴിലുറപ്പില്‍ ശമ്പളം നല്‍കാതെയിരുന്നാല്‍ പട്ടികവിഭാഗക്കാര്‍ക്ക് ജീവിതം ദുസ്സഹമായിരിക്കുമെന്നും എത്രയും പെട്ടന്ന് ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. 


     മസ്റ്റര്‍ റോളര്‍ വിതരണവും കൃത്യമായി നടക്കാറില്ലെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. മസ്റ്റര്‍ റോളര്‍ കൃത്യമായി ലഭിക്കാത്തതുകൊണ്ട്  100 തൊഴില്‍ ദിനങ്ങള്‍ ലഭിക്കുന്നില്ല. ഇതുമൂലം 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് കേന്ദ്രം നല്‍കുന്ന ആയിരം രൂപ ഹോണറേറിയം ലഭിക്കാറില്ലെന്നും ഇത് പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.  

ദലിത് ക്രിസ്ത്യന്‍/മുസ്ലീങ്ങള്‍ക്ക് പട്ടികജാതി സംവരണം സ്വാഗതാര്‍ഹം

          ഇന്ത്യയിലെ ദലിത് ക്രിസ്ത്യന്‍/ മുസ്ലീം സഹോദരങ്ങള്‍ക്ക് പട്ടികജാതി സംവരണം നല്‍കാന്‍ കേന്ദ്രസര്‍ക്കാരന്‍ നടത്തുന്ന നീക്കം സ്വാഗതാര്‍ഹമാണെന്ന് അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര അഭിപ്രായപ്പെട്ടു. 1950 ലെ പ്രസിഡന്‍ഷ്യല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്  ഹിന്ദുക്കളായ ദലിതരില്‍ മാത്രമായി സംവരണം നിജപ്പെട്ടത്.  കടുത്ത സാമൂഹിക സാഹചര്യങ്ങള്‍കൊണ്ടാണ് മുന്‍കാലത്ത് ദലിത് സഹോദരങ്ങള്‍ ഇതര മതവിഭാഗങ്ങളില്‍ ചേക്കേറിയത്. അതുകൊണ്ട് തന്നെ ഇവര്‍ നമ്മുടെ കൂടപ്പിറപ്പുകള്‍ അല്ലാതാവുന്നില്ല.


         കേവലം സാങ്കേതികതയുടെ പേരില്‍ ഇവര്‍ക്ക് ലഭിക്കേണ്ടുന്ന ആനുകൂല്യം തടയുന്നത് അനീതിയാണ്. ദലിത് ക്രിസ്ത്യന്‍/മുസ്ലീം സഹോദരങ്ങള്‍ കൂടി പട്ടിക വിഭാഗത്തില്‍ വരുമ്പോള്‍ പട്ടികാജി സംവരണം ആനുപാതികമായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീര്‍ച്ചയായും  തയ്യാറാവണം. കേരളത്തില്‍ അങ്ങോളം ഇങ്ങോളമുള്ള ദലിത് ക്രിസ്ത്യന്‍സിന് കേവലം ഒരു ശതമാനം സംവരണം മാത്രമാണ് നാളിതുവരെയായി ലഭിച്ചുവരുന്നത്.


         തെക്കന്‍ ജില്ലകളിലെ ഏതാനും താലൂക്കുകളില്‍ മാത്രമുള്ള ചില സംഘടിത ജാതിസമുദായങ്ങള്‍ക്ക് രണ്ട് മുതല്‍ മുന്ന് ശതമാനം വരെ സംവരണം ലഭിക്കുന്നുണ്ട് എന്ന കാര്യം വിസ്മരിക്കരുത്. കൂടാതെ മുസ്ലീം സമുദായത്തില്‍പ്പെട്ട ദലിതര്‍ക്ക് യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ല എന്നതും വേദനാജനകമായ വസ്തുതയാണ്. 


          സിഖ്, ബുദ്ധ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ദലിതര്‍ക്ക് സംവരണം ലഭിക്കുമ്പോള്‍ ക്രിസ്തീയ മുസ്ലീം ദലിത് സഹോദരങ്ങള്‍ക്ക് സംവരണം നിഷേധിക്കുന്നത് വിവേചനമാണ്. വൈകിയാണെങ്കിലും ഇതര മതത്തിലേക്ക് കുടിയേറപ്പെട്ട ദലിത് സഹോദരങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നടപടികളില്‍ സന്തോഷമുണ്ടെന്നും അറിയിക്കട്ടെ. 

DHRM Kerala State Committee for 2022-23

ഡി എച്ച് ആര്‍ എം കേരള സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു

 ഡി എച്ച് ആര്‍ എം കേരള (ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് കേരള) 2022-23 വര്‍ഷത്തെ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. സിന്ധു പത്തനാപുരം(സംസ്ഥാന ചെയര്‍പേഴ്സണ്‍), ഷണ്‍മുഖന്‍ പരവൂര്‍ (ജനറല്‍ സെക്രട്ടറി), ബൈജു പത്തനാപുരം (ട്രഷറര്‍) എന്നിവരെയാണ് തിരഞ്ഞെടുത്തത്.

വൈസ് ചെയര്‍മാന്‍ / ചെയര്‍പേഴ്സന്‍ മാരായി പ്രവീണ്‍ കലയ്ക്കോട്, വിജയന്‍ മലപ്പേരൂര്‍, ശരത് വര്‍ക്കല, ശ്യാം കുണ്ടറ, ഉണ്ണികൃഷ്ണന്‍ ഇരവിപുരം, ആശാ സത്യനേശന്‍, പ്രസന്ന പതാരം എ്ന്നിവരെയും  ജോയിന്റ് സെക്രട്ടറിമാരായി സുരേഷ് പത്തനംതിട്ട, പ്രകാശ് പുളിമാത്ത്, ബിനു കുടവട്ടൂര്‍, പ്രകാശ് അഞ്ചല്‍, ലിസി ബാബു, ശാന്തി ഓമല്ലൂര്‍, അശ്വതി ബാബു എന്നിവരെയും തിരഞ്ഞെടുത്തു. 

State Executive Meeting

സംസ്ഥാന എക്‌സിക്യൂട്ടീവ് മീറ്റിഗും മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനവും

 AnnA DHRM Partyയുടെ ആദ്യ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗവും മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനും 2021 നവംബര്‍ 28ന് ചാത്തന്നൂര്‍ ഉദിക്കവിള ആഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെട്ടു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര ഉദ്ഘാടനം ചെയ്ത യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സിബു കാരംകോട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സജി കൊല്ലം മെമ്പര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. 

അണ്ണാ ഡിഎച്ച്ആര്‍എം പാര്‍ട്ടിയുടെ ഔദ്യോഗിക വെവ്‌സൈറ്റ് 

annadhrmparty.org ന്റെ പ്രകാശനവും തദവസരത്തില്‍ നടന്നു.

Saji Kollam , State Working President

AnnA DHRM Party State Working President Saji Kollam Speech on State Executive Meeting

Photo Gallery

Show More
  • Home
  • About Us
  • Contact Us
  • Gallery
  • വാര്‍ത്തകള്‍ / News
  • DHRM Kerala
  • Audio Albums

AnnA DHRM Party

Bheem Hut, Thrikkannamangal, Kottarakkara P.O, Kollam, Kerala, S-India

Copyright © 2024 AnnA DHRM Party - All Rights Reserved.

This website uses cookies.

We use cookies to analyze website traffic and optimize your website experience. By accepting our use of cookies, your data will be aggregated with all other user data.

Accept